
തമിഴ് നടന്‍ വിശാലിനു ഇന്‍കം ടാക്‌സ് നോട്ടീസ്. 51 ലക്ഷം രൂപ ടിഡിഎസ് അടയ്ക്കാത്തതിനാണ് നോട്ടീസ്. വിശാലിന്റെ സ്ഥാപനമായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഇന്നു രാവിലെ ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നികുതി അടയ്ക്കാത്തത് കണ്ടെത്തിയത്. ആദായ നികുതി വകുപ്പിന്റെ ഓഫീസില്‍ വെള്ളിയാഴ്ച്ച ഹാജാരാകണമെന്നാണ് നോട്ടീസ്. നികുതി വെട്ടിച്ചില്ല അതു കൊണ്ട് ഭയമില്ലെന്നു വിശാല്‍ അറിയിച്ചു
Post Your Comments