തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ നിർമിക്കാന്‍ പൊതുമേഖലയില്‍ ഫാക്ടറി ആരംഭിക്കുന്നു. 20 കോടിരൂപ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നീക്കിവച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിനാണ്(കെഎസ്ഡിപി) ചുമതല.
55,000 പുതിയ കാന്‍സര്‍ രോഗികളാണ് ആര്‍സിസിയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും റജിസ്റ്റര്‍ ചെയ്യുന്നത്. ഒരുവര്‍ഷം വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്ന 20,000 കാന്‍സര്‍ രോഗികള്‍ മരിക്കുന്നു. കാന്‍സര്‍ രോഗികള്‍ കേരളത്തില്‍ വര്‍ധിക്കുകയും, ചികില്‍സാ ചെലവുകള്‍ സാധാരണക്കാരനു താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാകുകയും ചെയ്ത സാഹചര്യത്തിലാണ് പൊതുമേഖലയില്‍ കാന്‍സര്‍ മരുന്നുകള്‍ നിർമിച്ച് കുറഞ്ഞ വിലയില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
read also: വിലക്കപ്പെട്ട മരുന്നുകള്‍ വിപണി കീഴടക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
പേറ്റന്റ് കാലാവധി അവസാനിച്ച മരുന്നുകളാണ് നിര്‍മിക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ആര്‍സിസി, ആര്‍സിസിയുടെ ഉപകേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Post Your Comments