
ന്യൂഡല്‍ഹി: പത്മാവത് സിനിമയ്ക്കെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ണിസേന. പത്മാവതിനെ കർണിസേന പിന്തുണയ്ക്കുന്നു എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് കർണിസേന രംഗത്തെത്തിയിരിക്കുന്നത്. കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ്. ചില നിക്ഷിപ്ത താല്പര്യങ്ങളാണ് ഇവയെ നയിക്കുന്നതെന്നായിരുന്നു കൽവിയുടെ വാദം.
പത്മാവത് എന്ന സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ അതിനെതിരെ പ്രതിഷേധം ആരംഭിച്ചവരാണ് ഞങ്ങൾ. ആ നിലപാടില്‍ മാറ്റമില്ലെന്നും കൽവി പറയുകയുണ്ടായി. പത്മാവത് ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്പുത് സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് രജ്പുത് കര്‍ണിസേന സിനിമക്കെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments