ചണ്ഡിഗഡ്•പദ്മാവതി സിനിമ വിവാദത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബി.ജെ.പി നേതാവ് സൂരജ് പാല്‍ അമു, പാര്‍ട്ടി മീഡിയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും രാജിവച്ചു.
വിവാദ പ്രസ്താവനയില്‍ സംസ്ഥാന നേതൃത്വം സൂരജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പിറ്റേന്നാണ് രാജി പ്രഖ്യാപനം വന്നിരിക്കുന്നത്. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാലയ്ക്ക് വാട്സ്ആപ് വഴിയാണ് കൈമാറിയത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കര്‍ണി സേന പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ താന്‍ അസ്വസ്ഥനാണെന്ന് സൂരജ് അമു പറഞ്ഞു.
ഹരിയാന മുഖ്യമന്ത്രിയുടെ പെരുമാറ്റത്തില്‍ വേദനയുണ്ടെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോട് ഇത്രയും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന ഒരു ബി.ജെ.പി മുഖ്യമന്ത്രിയെയും താനിതുവരെ കണ്ടിട്ടില്ലെന്നും സുരജ് അമു പറഞ്ഞു.
Post Your Comments