കൊച്ചി : ഐഎസിലേക്ക് ലൈംഗിക അടിമയായി യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശിനിയെ ഐഎസിലേക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് റിയാസിന്റെ അറസ്റ്റാണ് എന്‍ഐഎ രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയത് കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ്. നാളെ കോടതിയില്‍ പ്രതിയെ ഹാജരാക്കിയേക്കും.
കേസിലെ മുഖ്യ പ്രതി മുഹമ്മദ് റിയാസിനെ ഇന്ത്യയിലെത്തിച്ചത് ജിദ്ദയില്‍ നിന്നും ഇന്റര്‍പോളിന്റെ സഹായത്തോടെയാണ്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത എന്‍ഐഎ സംഘം വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. ഇയാളില്‍ നിന്നും അന്വേഷണ സംഘത്തിന് കേസിലെ മറ്റ് പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍, മേല്‍വിലാസങ്ങള്‍, ഫോണ്‍നമ്പരുകള്‍ വ്യാജ ഫേസ്ബുക്ക് ഐഡികള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് റിയാസില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പരുകളും ഫേസ്ബുക്ക് ഐഡിയും വിവിധ ഏജന്‍സികള്‍ നിരീക്ഷിച്ച് പോരുന്നതായാണ് വിവരം.
read also: ഐഎസില്‍ മലയാളികൾ ; കൂടുതൽ തെളിവുകൾ പുറത്ത്
അതേസമയം മുഹമ്മദ് റിയാസിന്റെ അറസ്റ്റോടെ കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പ്രതിപ്പട്ടികയിൽ ബാംഗ്ലൂര്‍ സ്വദേശികളായ മൂന്ന് പേരും കണ്ണൂരിലെ റിയാസിന്റെ മൂന്ന് സുഹൃത്തുക്കളും ഉണ്ട്. മുഖ്യപ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്.
Post Your Comments