മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റിലായി. താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയെന്ന കേസിലാണ് അറസ്റ്റ്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ ചോര്‍ത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് മറ്റു നാലു സ്വകാര്യ കുറ്റാന്വേഷകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രജനിയും അറസ്റ്റിലാകുന്നത്.
മഹാരാഷ്ട്ര ദൂരദര്‍ശന്റെ ഹിര്കാനി പുരസ്കാരമടക്കം നേടിയിട്ടുള്ള രജനി, രണ്ടു പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. ലേഡി ജയിംസ് ബോണ്ട് എന്ന പേരില്‍ ഇവരെകുറിച്ച് ഒരു ഡോക്യുമെന്ററിയും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. നിരവധി തവണ രജനി അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയിരുന്നെന്ന് പോലീസ് പറയുന്നു. മഹാത്മഗാന്ധി വധക്കേസ് അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥന് ശാന്താറാം പണ്ഡിറ്റിന്റെ പുത്രിയാണ് രജനി.
Post Your Comments