ലഖ്നൗ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന നാല് സുപ്രധാന ഏറ്റുമുട്ടലുകളില്‍ ഒരു കൊടും കുറ്റവാളിയെ വധിച്ചു. പിടികിട്ടാപുള്ളികളായ എട്ടു പേരെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ലഖ്നൗവിലെ കൃഷ്ണനഗറില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ കവാരിയ സംഘത്തില്‍ പെട്ട നാലു പേരെയാണ് അറസ്റ്റുചെയ്തു. ഏറ്റുമുട്ടലില്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ചിന്‍ഹട്ട്, കകോരിയ, മല്ലിഹബാദ് മേഖലകളില്‍ അടുത്തകാലത്ത് നടന്ന കൊള്ളകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്നു വന്‍ തോതിന് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
മഹേന്ദ്ര, മനോജ്, രാജേഷ്, രമേശ് എന്നിവരാണ് പിടിയിലായത്. ഒരു നാടന്‍ തോക്കും മൂന്ന് പിസ്റ്റളുകളും, തിരകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ഗൊരഖ്പൂരില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ക്രിമിനലുകള്‍ പിടിയിലായത്. മനീഷയാദവ്, സന്ദീപ് എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസംബിസിനസുകാരനായ ദിനേശ് വെടിയേറ്റു മരിച്ചതിനു പിന്നില്‍ ഈ സംഘമായിരുന്നു. തലയ്ക്ക് അരലക്ഷം രൂപ വിലയിട്ടിരുന്ന കുറ്റവാളികളാണിവര്‍. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും പരുക്കേറ്റു. ആയുധങ്ങളും വൈക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മുസാഫര്‍ നഗറിലാണ് മൂന്നാമെത്ത് ഏറ്റുമുട്ടല്‍ നടന്നത്. നോയിഡ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മുസാഫര്‍ഗനര്‍ പോലീസും നടത്തിയ ഏറ്റുമുട്ടലില്‍ കൊടും കുറ്റവാളിയായ ഇന്ദ്രപാല്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് 25,000 രൂപ വിലയിട്ടിരുന്നതാണ്. കൊള്ളസംഘത്തിനൊപ്പം ഇയാള്‍ കാട്ടില്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധനയ്ക്കെത്തിയത്. ഇന്ദ്രപാലിന് വെടിയേറ്റതോടെ സംഘത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
നോയിഡ ഫേസ് 3യില്‍ നടന്ന ഏറ്റുമുട്ടലിലാണ് മറ്റു രണ്ടു പേര് പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും, രണ്ട് പിസ്റ്റളുകളും തിരകളും പിടിച്ചെടുത്തിട്ടുണ്ട്. അങ്കിത് ശര്‍മ്മ, രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ തലയ്ക്ക് സര്‍ക്കാര്‍ 10,000 രൂപ വീതം വിലയിട്ടിരുന്നു.
Post Your Comments