ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്കു ബാറ്റിംഗ്. പാക്കിസ്ഥാനെ 203 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ലോകകപ്പിലെ ആദ്യ മത്സരവും അവസാന മത്സരവും ഓസ്ട്രേലിയയ്ക്കെതിരെയാണെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ആദ്യ മത്സരത്തില്‍ ഓസീസ് ഇന്ത്യയോട് അടിയറവ് പറഞ്ഞിരുന്നു. തോല്‍വി അറിയാതെ ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍, ഇന്ത്യയോട് മാത്രം തോല്‍വി ഏറ്റുവാങ്ങിയാണ് ഓസ്ട്രേലിയ ഫൈനലില്‍ കടന്നത്.
നായകന്‍ പൃഥ്വി ഷാ മികച്ച ഫോമിലാണ്. എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാനിയും മികച്ച ഫോമിലാണ്. 2002 ല്‍ മുഹമ്മദ് കൈഫ്, 2008 ല്‍ വിരാട് കോഹ്ലി, 2012 ല്‍ ഉന്‍മുക്ത് ചന്ദ് എന്നീവരാണ് ഇന്ത്യയ്ക്കായി കിരീടം ചൂടിയത്. ഷാ- മന്‍ജോത് കല്‍റ ഓപ്പണര്‍മാര്‍ ടൂര്‍ണമെന്റിലുടനീളം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കുന്നത്. ടോസ് നേടിയ ഓസീസ് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്നു നേര്‍ക്കുനേര്‍ പോരാടുന്നത്. ന്യൂസിലാന്‍ഡിലെ ബേ ഓവലില്‍ പകലും-രാത്രിയുമായാണ് മത്സരം നടക്കുന്നത്.
സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇരു ടീമുകളും ഫൈനലിന് ഇറങ്ങുന്നത്. നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യന്‍ മുന്‍ താരം ദ്രാവിഡിന്റെ കുട്ടികള്‍. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയാണ് കംഗാരുപ്പട ഫൈനലിലെത്തിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്ട്രേലിയ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലാണ്. 22 പന്തില്‍ 16 റണ്‍സ് നേടിയ പരം ഉപാല്‍, 23 പന്തില്‍ 17 റണ്‍സ് നേടിയ ജോനാഥാന്‍ മെര്‍ലോ എന്നിവരാണ് ക്രീസില്‍.
Post Your Comments