അകാലനരയും മുടികൊഴിച്ചിലും അകറ്റാൻ ഉള്ളിനീര് ഉത്തമമാണ്.ഇത് എങ്ങനെ തയ്യാറാക്കുന്നുവെന്ന് നോക്കാം. അരിച്ചെടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നതാകും നല്ലത്.തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന് മുൻപായി ശരീരത്തിൽ എവിടെയെങ്കിലും തേച്ച് അലർജി ടെസ്റ്റ് നടത്തണം. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത് ഉപയോഗിക്കാം.
തലയോട്ടിയിൽ ഉള്ളി നീര് തേച്ച ശേഷം അല്പം സമയം തലയിൽ കൈ വിരൽ കൊണ്ട് നല്ലപോലെ ഒന്ന് മസ്സാജ് ചെയ്യണം. എന്നിട്ട് 30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം കഴിഞ്ഞ് കഴുകി കളയാം. വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച് കഴുകി വൃത്തിയാക്കാം. ഉള്ളി നീര് എടുക്കാൻ മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം വീണ്ടും ഒരു 5-10 മിനിറ്റ് വരെ തിളപ്പിക്കാൻ വെക്കുക.
read also: മുടികൊഴിച്ചില്‍ തടയാൻ വെളുത്തുള്ളി
എന്നിട്ട് തണുത്ത ശേഷം വെള്ളം ഊറ്റിയെടുത്ത് ആ വെള്ളത്തിൽ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതുവഴി മുടി വളർച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും
Post Your Comments