യു.എ.യിൽ ഇനി ജോബ് വിസ ലഭിക്കണമെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് കൂടിയേ തീരു. ഈ വർഷം ആദ്യമാണ് പുതിയ നയം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അംഗീകരിച്ച സമിതിയുടെ തീരുമാനം ഫെബ്രുവരി നാലുമുതൽ പ്രാബല്യത്തിൽ വരും.
അധികാരികളോ അല്ലെങ്കിൽ കഴിഞ്ഞ അഞ്ച് വർഷമായി ജീവിക്കുന്ന രാജ്യമോ ആണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. സന്ദർശനത്തിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്ത് വരുന്നവർക്ക് സർട്ടിഫിക്കറ്റ് കിട്ടില്ല. ജോലിക്കായി വരുന്നവർക്ക് മാത്രമാണ് ഇത് ബാധകം.
read also: യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക് : ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്
യു.എ.ഇ ഗവൺമെന്റിന്റെ ‘സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ സമൂഹം’ സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ചട്ടക്കൂടിനുള്ളിൽ വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
“ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നായി യു.എ.ഇയെ മാറ്റുകയാണ് ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം,” കമ്മിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments