Latest NewsKeralaNews

അശാന്തന്‍റെ മൃതദേഹത്തോട് അനാദരവ്: കോൺഗ്രസ് കൗൺസിലർ പ്രതിക്കൂട്ടിൽ

എറണാകുളം: ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കോൺഗ്രസിന്റെ കൊച്ചി വാർ‍ഡ് കൗൺസിലർ പ്രതിക്കൂട്ടിൽ. എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പൊതുദർശനം തടഞ്ഞതെന്നാണ് പരാതി. ക്ഷേത്രം ഭാരവാഹികൾ പൊതുദർശനം തടഞ്ഞത് ബുധനാഴ്ച ആണ്.പൊതുദർശനം നടത്താൻ ഉദ്ദേശിച്ച ഭൂമി എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ അധികാര പരിധിയിൽ ഉള്ളതാണെന്നായിരുന്നു മറ്റൊരു വാദം.

ക്ഷേത്ര ഭാരവാഹികൾക്ക് നേതൃത്വം നൽകിയത് എറണാകുളം സൗത്ത് 62 ആം വാർഡിലെ കോൺഗ്രസ് കൗൺസിലർ കൃഷ്ണകുമാറാണെന്നാണ് അശാന്തന്റെ സഹപ്രവർത്തകരുടെ പരാതി. എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് കൃഷ്ണകുമാറിന്‍റെ വിശദീകരണം. പ്രശ്നത്തെ വർഗീയ വത്കരിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. സംഭവത്തെ മുഖ്യമന്ത്രിയും അപലപിച്ചിരുന്നു.

shortlink

Post Your Comments


Back to top button