Life StyleFood & CookeryHealth & Fitness

ഇന്ന് രാവിലെ വയണയില അപ്പം ട്രൈ ചെയ്താലോ ?

പൊതുവേ രാവിലെ ആരും പ്രഭാതഭക്ഷണത്തിനായി തെരഞ്ഞെടുക്കാത്ത ഒന്നാണ് വയണയില അപ്പം. പൊതുവേ വൈകുന്നേരങ്ങളില്‍ ചായയ്ക്കു വേണ്ടി തയാറാക്കുന്ന ഒന്നാണ് ഇത്. എന്നാല്‍ രാവിലെ കഴിക്കാന്‍ പറ്റിയ ഊര്‍ജസ്വലമായ ഒന്നാണ് വയണയില. ഇനി ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : രാവിലെ പുട്ടിനൊപ്പം കോഴിക്കോടന്‍ സ്‌പെഷ്യല്‍ കടലക്കറി ട്രൈ ചെയ്താലോ ?

ആവശ്യമായ സാധനങ്ങള്‍

ശര്‍ക്കര ചീകിയത് – ഒന്നര കപ്പ്
ഞാലിപൂവന്‍ പഴം – 3-4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്
വയണയില -ആവശ്യത്തിന്
ഏലക്കാ പൊടിച്ചത് – 1 ടി സ്പൂണ്‍
ജീരകം പൊടി – അര ടിസ്പൂണ്‍
ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായ ഓലക്കാല്‍ .

തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് ചെറുതായി ചുടാക്കി ശര്‍്ക്കര അലിയിച്ചെടുക്കുക. ഇത് നല്ലതുപോലെ അരിച്ചെടുക്കുക. അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു ബൗളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്കാ പൊടി, തേങ്ങ ചിരവിയത് . പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെയ്ക്കാന്‍ പരുവത്തില്‍ കുഴയ്ക്കുക. ചപ്പാത്തി മാവിനേക്കാള്‍ അല്പം കൂടി അയഞ്ഞ മാവായിരിക്കണം.

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാക്കാന്‍ വെയ്ക്കുക .
കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി അത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ച്് ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക. ഇങ്ങനെ 20-25 കുമ്പിള്‍ ഉണഅടാക്കാന്‍ കഴിയും.
ഇത് ഇഡലി പാത്രത്തിന്റെ തട്ടില്‍ വെച്ച് അരമണിക്കുര്‍ പുഴുങ്ങുക. വയണയില അപ്പം തയ്യാര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button