മനാമ ; ഭിന്നശേഷിയുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ അമ്മയ്ക്കും കാമുകനും വധശിക്ഷ. കുവൈത്തിലെ കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടിയുടെ മരണം സ്വാഭാവികമായിരുന്നുവെന്ന് വരുത്തി തീർക്കാൻ നടത്തിയ നീക്കം പൊളിഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
സംഭവം ഇങ്ങനെ ; തന്റെ മകൾ ഉയരത്തിൽ നിന്നും വീണുമരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഒാഫിസിലേക്ക് മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഫോൺ ചെയ്തു. വിവരം അറിഞ്ഞ ഉടൻ പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷതമേറ്റ പാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ നിന്നും കുട്ടിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും കയ്യിലുമെല്ലാം ക്ഷതമേറ്റ പാട് കണ്ടെത്തി. ശേഷം പോലീസ് യുവതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
വിവാഹബന്ധം വേർപെടുത്തിയ 26 വയസുള്ള സ്ത്രീ തന്റെ കാമുകൻ കുട്ടിയെ നിരന്തരം മർദിക്കുന്ന വിവരം പറഞ്ഞതനുസരിച്ച് ഇയാളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ മാതാവും കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും കുട്ടിയെ കൊല്ലാനായിരുന്നു യുവതിക്ക് താൽപര്യമെന്നും കാമുകൻ പറഞ്ഞു. ഇരുവർക്കും സ്വസ്ഥമായി ജീവിക്കുന്നതിനാണ് കുട്ടിയെ ഇല്ലാതാക്കിയതെന്നും മൊഴി നൽകി. ശേഷം കേസ് കോടതിയിൽ കേസ് എത്തുകയും വിചാരണക്കൊടുവിൽ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.
Read also ; കാലാവസ്ഥ മുന്നറിയിപ്പുമായി യുഎഇ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments