Latest NewsNewsIndia

ഇന്ത്യയുടെ വിദേശനയം മോദിക്കു കീഴില്‍ ശക്തിപ്പെട്ടുവെന്ന് ചൈനീസ് തിങ്ക് ടാങ്ക്

ബീജിംഗ്: ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് ചൈനയുടെ വിദേശകാര്യവകുപ്പ് തിങ്ക് ടാങ്ക്. മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുകയും നിശ്ചയദാര്‍ഢ്യമുള്ളതായും മാറിയെന്ന് സിഐഐഎസ് (ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്) വൈസ് പ്രസിഡന്റ് റോംഗ് യിംഗ് പറഞ്ഞു.

‘കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ നയതന്ത്രം ശക്തിപ്പെടുകയും നിശ്ചയദാര്‍ഢ്യമുള്ളതായി മാറുകയും ചെയ്തിരിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയെ വലിയ ശക്തിയാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി അതുല്യവും സവിശേഷവുമായ ‘മോദി സിദ്ധാന്തം’ രൂപീകരിച്ചിട്ടുണ്ടെന്ന് സിഐഐഎസ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ യിംഗ് പറയുന്നു.

Read also: മോദി നടത്തിയ പ്രസംഗത്തെ പിന്തുണച്ച്‌ ചൈന

ഇന്ത്യയ്ക്ക് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് നിര്‍ണായക നിരീക്ഷണം ലേഖനത്തിലുണ്ട്. അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി, പരസ്പരം നേട്ടങ്ങള്‍ വാഗ്ദാനം ചെയ്തു മോദിയുടെ കീഴില്‍ രാജ്യത്തിന്റെ വിദേശനയം വിട്ടുവീഴ്ചയില്ലാത്തതായി മാറിയിട്ടുണ്ടെന്നും ലേഖനം അഭിപ്രായപ്പെടുന്നു.

മോദി അധികാരമേറ്റെടുത്ത ശേഷം ഇന്ത്യയും ചൈനയുമായുള്ള മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുരോഗമനമുണ്ടായിട്ടുണ്ട്. ഡോക് ലാം വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നം എടുത്തുകാട്ടുകമാത്രമല്ല, അതു രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യയില്‍ നയതന്ത്ര പ്രതിനിധിയായി ജോലി ചെയ്തിട്ടുള്ള റോംഗ് യിംഗ് വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button