ജിദ്ദ: ജൂണ്‍ മുതല്‍ സ്വദേശി വനിതകള്‍ക്ക് സൗദിയില്‍ ടാക്‌സി കാറുകളും ഓടിക്കാം. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി വരികയാണെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. വനിതാ യാത്രക്കാര്‍ക്കായുള്ള ടാക്‌സികള്‍ ഓടിക്കാന്‍ അനുമതി നല്‍കാനാണ് നീക്കം.
സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത് അടുത്ത ജൂണില്‍ ആണ്. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ റുമായ് അല്‍ റുമായ് ഇതോടെ സൗദിവനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കാനുള്ള അനുമതിയും നല്‍കുമെന്ന് അറിയിച്ചു.
read also: 10000 സ്ത്രീകള്‍ സൗദിയില്‍ ടാക്സി ഡ്രൈവര്‍മാരാകാന്‍ എത്തുന്നു
അതോറിറ്റി ഇതുസംബന്ധമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വനിതകള്‍ മാത്രം യാത്ര ചെയ്യുന്ന ടാക്‌സികള്‍ ഓടിക്കാനേ അനുമതി നല്‍കുകയുള്ളൂ. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളും വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിലാണ്.
Post Your Comments