ന്യൂ ഡൽഹി ; ഇത്തവണത്തെ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. “ബിജെപി സർക്കാർ അധികാരത്തിലേറി നാല് വർഷമായിട്ടും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയാണ്. നാലു വർഷമായിട്ടും കർഷകർക്ക് ന്യായ വില കിട്ടുന്നില്ല. മോഹിപ്പിക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കുന്നു. എന്നാൽ ആവശ്യത്തിന് തുകയില്ല.യുവാക്കൾക്ക് ജോലിയില്ലെന്നും ഇനി ഒരു വർഷം കൂടിയുള്ളല്ലോ, നന്ദിയുണ്ടെന്നും” രാഹുൽ ട്വീറ്റ് ചെയ്തു. അതേസമയം ജയ്റ്റ്ലിയുടെ ബജറ്റ് രാജ്യത്തെ കർഷകരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനവസരത്തിൽ നടത്തുന്ന വാചകമടി മാത്രമാണെന്നു കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി നേരത്തെ പ്രതികരിച്ചിരുന്നു.
4 years gone; still promising FARMERS a fair price.
4 years gone; FANCY SCHEMES, with NO matching budgets.
4 years gone; no JOBS for our YOUTH.
Thankfully, only 1 more year to go.#Budget2018— Office of RG (@OfficeOfRG) February 1, 2018
Read also ;കേന്ദ്ര ബജറ്റിനെ വിമർശിച്ച് ശിവസേന
Post Your Comments