21 വര്‍ഷമായി അനുഭവിക്കുന്ന ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്. ഭര്‍ത്താവില്‍ നിന്നുളള ക്രൂര പീഡനത്തെ കുറിച്ച് പൊലീസില്‍ പരാതി ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയിലെ ചിലര്‍ ഇടപെട്ട് അട്ടിമറിച്ചതായും വീട്ടമ്മ കുറിപ്പില്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഭര്‍തൃപീഡനത്തെ കുറിച്ച് വീട്ടമ്മ പരാതിപ്പെട്ടിരിക്കുന്നത്. തൃശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത ചരുവില്‍ എഴുതിയ തുറന്ന് കത്ത് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി.
21 വര്‍ഷത്തോളമായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന തന്റെ പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ മൂലം അട്ടിമറിക്കുകയാണെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നുമാണ് സുനിത പറയുന്നത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് ശേഷം സമൂഹത്തിന് മുന്നില്‍ ഭ്രാന്തിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുനിത പരാതിപ്പെടുന്നു. രണ്ടു വര്‍ഷം മുന്‍പ് എന്റെ കൈ തല്ലിയൊടിച്ചു. ശരീരമാസകലം പരിക്കേല്‍പിച്ചു. എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീര്‍ത്തു സുനിത ആരോപിക്കുന്നു.
എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു. ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്ന് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞതായും കത്തില്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 9 ന് അച്ഛന്റെ മരണത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ തന്നെ യാതൊരു പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലിചതയ്ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തതായി സുനിത ആരോപിക്കുന്നു. താങ്കളുടെ അറിവോടെയല്ലെങ്കില്‍ അങ്ങയുടെ ഓഫീസിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനീതികള്‍ അവസാനിപ്പിച്ച് തനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകണന്നും വീട്ടമ്മ അപേക്ഷിക്കുന്നു. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ ഇത്ര മാരകമായി മര്‍ദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായത്.
Post Your Comments