മലയാളത്തിലെ പ്രശസ്ത സാഹിത്യകാരി കമല ദാസിന്റെ ഓർമ്മ പുതുക്കി ഗൂഗിൾ ഡൂഡിൽ.ഒരു കാലത്ത് മലയാളി വായനക്കാർക്കിടയിൽ സ്വന്തമായ ഇടം കണ്ടെത്തിയ എഴുത്തുകാരിയായിരുന്നു കമലാദാസ് എന്ന മാധവിക്കുട്ടി.ഇന്നും അവരുടെ ഓർമ്മകൾ പലർക്കുമുള്ളിൽ തങ്ങി നിൽക്കുന്നു എന്നതിന് തെളിവാണ് ഗൂഗിളിന്റെ ഈ സ്മരണ.
ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്റെ പ്രധാനതാളിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ.ഗൂഗിളിന്റെ സ്ഥാപകരായ സെർഗി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിലിന്റെ നിർമ്മാതാക്കൾ.
1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ. 2000-ൽ ബാസ്റ്റിൽ ഡേയുടെ ഡൂഡിൽ നിർമ്മിക്കാൻ ഡെന്നിസ് ഹവാങ് എന്ന ഡിസൈനറെ ചുമതലപ്പെടുത്തി. അതിനുശേഷം ഗൂഗിൾ തന്നെ ഡൂഡിലേഴ്‌സ് എന്ന പേരിൽ ഗൂഗിളിന്റെ കീഴിൽ ഒരു വിഭാഗത്തെ സജ്ജമാക്കി. നിലവിൽ കാണുന്ന ഡൂഡിലുകൾ അവരാണ് നിർമ്മിക്കുന്നത്.
Post Your Comments