ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ പരസ്യങ്ങള്‍ നിരോധിച്ച് ഫേസ്ബുക്ക്. തെറ്റിദ്ധാരണജനകവും മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതുമായ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ക്രിപ്‌റ്റോ കറന്‍സിക്കെതിരെയുള്ള നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.
Read also:ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫേസ്ബുക്ക് ഫീച്ചര്‍
വ്യവസ്ഥാപിത ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ നിരോധനം ബാധകമാണ്. ഫേസ്ബുക്കിന്റെ മറ്റു സംരംഭങ്ങളായ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍,ഇന്‍സ്റ്റഗ്രാം എന്നിവയിലും ഇത്തരം പരസ്യങ്ങള്‍ ഇനി മുതല്‍ ഉണ്ടാവില്ലെന്ന് ഫേസ്ബുക്കിന്റെ പത്രകുറിപ്പില്‍ പറയുന്നു.
Post Your Comments