NewsGulf

കാലാവസ്ഥ മുന്നറിയിപ്പുമായി യുഎഇ

അബുദാബി ; യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്റർ ഫോർ മീറ്ററോളജി (എൻസിഎം). ബുധനാഴ്ച പുലർച്ചെ മുതൽ വ്യാഴാഴ്ച രാവിലെ വരെയാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വടക്കുപടിഞ്ഞാറു ദിശയിൽ ശക്തമായ കാറ്റു വീശിയടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ യുഎഇ, ഒമാൻ സമുദ്രങ്ങളിൽ പോകുന്ന കപ്പലുകൾ ജാഗരൂകരാകണം. കാറ്റിനെ തുടർന്ന് സമുദ്ര മേഖലയിൽ നാലു മുതൽ ആറ് അടി വരെ ഉയരത്തിൽ തിരമാലകളോടെ കടൽ പ്രക്ഷുബ്ധമാവും. ചില സമയങ്ങളിൽ ഒൻപത് മീറ്റർ വരെ ഉയരത്തിലും തിരകൾ അടിച്ചുയരാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Read moreയുഎഇയിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button