KeralaLatest NewsNews

സി.പി.എം അംഗം പിന്തുണച്ചു; സി.പി.എമ്മിനെതിരായ അവിശ്വാസ പ്രമേയത്തില്‍ യു.ഡി.എഫിന് വിജയം

പുല്‍പ്പള്ളി•വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയം. സി.പി.എമ്മിന്റെ നിഷ ശശിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒരു സി.പി.എം അംഗത്തിന്റെ പിന്തുണയോടെയാണ് പാസായത്. സി.പി.എമ്മിലെ മറ്റൊരു സ്ഥിരംസമിതി അധ്യക്ഷയായ ബിന്ദു ബിജുവാണ് യു.ഡി.എഫിന് വോട്ട് ചെയ്തത്.

മുസ്ലീം ലീഗിലെ മുനീര്‍ ആച്ചിക്കുളമാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡി.എഫിനും യു.ഡി.എഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷന്മാരാണുള്ളത്.

പഞ്ചായത്തിലെ പുതിയ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

Read also:കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറയ്ക്കരുതെന്ന് യു.ഡി.എഫ് സംഘം

18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ അംഗങ്ങളും വീതമാണുള്ളത്. സി.പി.എമ്മിന് ആറ് അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിലൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു.

പ്രദേശത്ത് സിപിഎമ്മിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് യു.ഡി.എഫ് മുതലെടുത്തത്. അവിശ്വാസം കൊണ്ടുവരുന്നതിന് മുന്നോടിയായി സി.പി.എമ്മിലെ ഒരുവിഭാഗവുമായി യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയിലെത്തിയിരുന്നുവെന്നാണ് സൂചന. അതേ സമയം ബ്രാഞ്ച് അംഗം കൂടിയായ ബിന്ദു ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button