Latest NewsNewsIndia

മലയാളി നേഴ്‌സിനെ വീടിനുള്ളില്‍ വെച്ച് മോഷ്ടാവ് തലയ്ക്ക് അടിച്ചു വീഴ്തി, സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: മലയാളി നേഴ്‌സിനെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് കമ്പിവടിക്ക് തലയ്ക്ക് അടിച്ചു വീഴ്തി. കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയിലെ എവി നഗറിലാണ് സംഭവം. ഡല്‍ഹി എയിംസിലെ നേഴ്‌സായ ഗ്രേസി ജെയിംസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ക്വാര്‍ട്ടേഴ്‌സില്‍ വെച്ചായിരുന്നു മോഷ്ടാവ് ആക്രമിച്ചത്.

ഗ്രേസിയെ എയിംസിലെ ട്രോമകെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കടന്ന ഗ്രേസിയെ വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവ് അടിച്ചു വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

ഗ്രേസിയുടെ ബഹളം കേട്ടതോടെ അടുത്തുള്ള താമസക്കാര്‍ ഓടിയെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button