KeralaLatest NewsNews

രാജ്യത്ത് ആദ്യമായി ​ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കിയ മുസ്ലിംവനിതയ്ക്ക് വധഭീഷണി

രാജ്യത്ത് ആദ്യമായി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു മുസ്ലിംവനിത നേതൃത്വം നല്‍കിയതു ചര്‍ച്ചയായിരിക്കുകയാണ്. ഖുര്‍ആന്‍ സുന്നത്ത് സൊെസെറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ജാമിദയാണു നമസ്കാരത്തിനു നേതൃത്വം നല്‍കിയത്. നിലപാടുകള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ പേരില്‍ ഇതിനോടകം ആയിരത്തിലധികം വധഭീഷണികളാണു വന്നതെന്നു ജാമിദ പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങളില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നുമില്ല. ഖുര്‍ആന്‍ സ്ത്രീക്കും പരുഷനും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. ഇതിനാല്‍തന്നെയാണു ജുമഅ നമസ്ക്കാരത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യന്റെ അവകാശങ്ങള്‍ക്കും മുസ്ലിംസ്ത്രീകളുടെ ഉന്നമനത്തിനും ഖുര്‍ആനിന്റെ നിലനില്‍പിനുംവേണ്ടിയാണുനിലകൊള്ളുന്നത്.

ഒരു ഭീഷണിയും ഭയക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഭീഷണിമുഴക്കുന്ന ഭീരുക്കളോട് ഒരുകാര്യം മാത്രമാണു പറയാനുള്ളത്. വസ്തുനിഷ്ഠമായാണ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത്.”-ജാമിദ പറഞ്ഞു. പച്ചയ്ക്ക് കത്തിക്കും വെട്ടി നുറുക്കും ചേകന്നൂര്‍ മൗലവിക്ക് സംഭവിച്ചത് ആവര്‍ത്തിക്കും തുടങ്ങിയ ഭീഷണികളാണു വരുന്നത്. ” ഇന്നു കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ മുസ്ലിംമത സംഘടനകളും ഖുര്‍ആനിനെ തള്ളി ഹദീസി(നബി വചനങ്ങള്‍)നെ പ്രമാണമായി സ്വീകരിച്ചവരാണ്. ഹദീസ് ഖുര്‍ആനിക വിരുദ്ധമാണ്. ഇതാണു ഞാനും ഖുര്‍ആന്‍ സുന്നത്ത് സൊെസെറ്റിയും പറയാന്‍ ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ഡിസംബര്‍ 11നും 22നും കൊയിലാണ്ടിയിലുള്ള വീടിനുനേരേ അക്രമണമുണ്ടായി.

ഫോണിലേക്ക് ആയിരത്തിലധികം വധഭീഷണി സന്ദേശങ്ങള്‍ വന്നു. നാല് നിലപാടുകളാണു മുസ്ലിംമത സംഘടനകളെ ചൊടിപ്പിച്ചത്. ഹാദിയയെ െവെക്കത്തെ വീട്ടില്‍പോയി സന്ദര്‍ശിച്ചു, ഖുര്‍ആന്‍ മാത്രമാണു പ്രമാണമെന്നും ഹദീസുകള്‍ പൊള്ളത്തരമാണെന്നും തുറന്നുപറഞ്ഞു, മുത്തലാഖ് വിഷയത്തില്‍ മതപണ്ഡിതര്‍ക്ക് വിരുദ്ധമായ നിലപാടെടുത്ത് ബില്ലിനെ സ്വാഗതം ചെയ്തു. ഇതിനു പിന്നാലെയാണു വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു നേതൃത്വം നല്‍കിയത്. ഖുര്‍ആനില്‍ എവിടെയും മുസ്ലിങ്ങളുടെ വിഷയങ്ങള്‍ തീരുമാനിക്കാന്‍ മതപണ്ഡിതരെ ഏല്‍പിച്ചിട്ടില്ല.

വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ സംസാരിക്കുന്നത്. വിശ്വാസപരമായ കാര്യങ്ങളില്‍ സ്ത്രീയെന്നോ പുരുഷനെന്നോ പ്രത്യേകമായി എവിടെയും പറയുന്നില്ല. ദക്ഷിണ കേരളാ സുന്നിവിഭാഗത്തിന്റെ തിരുവനന്തപുരം പരുത്തിക്കുഴിയിലെ സ്ഥാപനത്തിലും ജാമഅത്തെ ഇസ്ലാമിയുടെ തിരുവനന്തപുരം അട്ടക്കുളങ്ങര ഇസ്ലാമിക സ്ഥാപനത്തിനും അധ്യാപികയായിരുന്നു. ഓക്സഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍, മണക്കാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പൊന്നറ ശ്രീധര്‍മ മെമ്മോറിയല്‍ സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ അറബി അധ്യാപികയായും ജോലിചെയ്തു.

വിവിധ മുസ്ലിംമത സംഘടനകളുടെ സ്ഥാപനങ്ങളില്‍ ജാമിദ അധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. അഫ്സല്‍ ഉലമ പഠനം നടത്തിയ ജാമിദ ഈ വിഷയത്തില്‍ ബിരുദധാരിയാണ്. മുജാഹിദ് വിഭാഗത്തിന്റെ തിരുവനന്തപുരം സലഫി സെന്ററില്‍ പത്തുവര്‍ഷത്തോളം അധ്യാപികയായിരുന്നു. ലോകമാധ്യമങ്ങളില്‍ പോലും ജാമിദയുടെ വിപ്ലവകരമായ നീക്കം വാര്‍ത്തയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം വണ്ടൂരിനടുത്ത ചെറുകോട്വച്ചാണ് ജാമിദ ടീച്ചറുടെ നേതൃത്വത്തില്‍ ജുമുഅ നടന്നത്. ഇതിനുമുമ്ബ് ലോകത്ത് ജുമുഅ നമസ്ക്കാരത്തിന് നേതൃത്വം നല്‍കിയത് രണ്ട് അമേരിക്കന്‍ വനിതകകളാണ്. 1999ലും 2005ലുമാണ് ന്യൂയോര്‍ക്കില്‍ വനിതകള്‍ ജുമഅക്ക് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button