ബെംഗളൂരു : കഞ്ചാവു വില്പ്പനക്കാരന് അറസ്റ്റില്‍. കോറമംഗല പൊലീസ് അറസ്റ്റ് ചെയ്തത് ബെംഗളൂരു ചാമരാജ് നഗര്‍ പുഷ്പപുര സ്വദേശി രാച്ചപ്പരംഗയെയാണ്(35). ഇയാള്‍ പിടിയിലായത് കഞ്ചാവു വില്‍പ്പന നടത്തി വന്‍ പണക്കാരനായപ്പോള്‍ സര്‍ക്കാരിന് ഒന്നും കൊടുക്കുന്നില്ലല്ലോ എന്ന തോന്നല്‍ കൊണ്ട് നികുതി അടക്കാന്‍ ശ്രമിച്ചപ്പോഴാണ്.
read more: മരച്ചീനിയോടൊപ്പം കഞ്ചാവും തഴച്ചു വളർന്നത് ഏക്കറുകളോളം ഭൂമിയിൽ; ഒടുവിൽ സംഭവിച്ചത്
ഇയാൾ കനകപുര റോഡിലെ ആഡംബര വസതിയിലായിരുന്നു താമസം. രാച്ചരംഗപ്പ 40,000 രൂപ മാസവാടകയുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ആഡംബരക്കാറുമുണ്ടായിരുന്നു. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഇയാളുടെ വരുമാനം കണ്ട് ഞെട്ടിയ പൊലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് കഞ്ചാവുവില്പ്പനയാണ് യഥാര്ഥതൊഴില് എന്നു മനസ്സിലായത്. റിട്ടേണ്‍ നല്‍കിയത് 40 ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉണ്ടെന്ന് കാണിച്ചാണ്. സ്രോതസ്സ് വെളിപ്പെടുത്താത്തതില്‍ സംശയം തോന്നിയ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കോറമംഗല പൊലീസിന് കൈമാറി.
Post Your Comments