തിരുവനന്തപുരം: സർക്കാർ സംവരണാനുകൂല്യം നേടി സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കപ്പെട്ടവര്‍ക്ക് പിന്നീട് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനമാണ്. അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കും. എന്നാല്‍ രണ്ടും മൂന്നും സ്ട്രീമിലേക്ക് തസ്തിക മാറ്റം വഴി നിയമിക്കപ്പെടുന്നവര്‍ ഒരിക്കല്‍ സംവരണ വ്യവസ്ഥ പാലിക്കപ്പെട്ട് സര്‍വീസില്‍ നിയമിക്കപ്പെട്ടവരാണ്. അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ല. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിലവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രൊമോഷന് വഴിയുള്ള നിയമനത്തിന് സംവരണ വ്യവസ്ഥകള്‍ ബാധകമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംവരണാനുകൂല്യം ഒരിക്കൽ മാത്രമേ ലഭ്യമാകുവെന്ന തീരുമാനത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കടുത്ത അതൃപ്തിയാണുള്ളത്
Post Your Comments