Latest NewsNewsIndia

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയം, വ്യോമസേന ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തതായി വിവരം. സംഭവത്തില്‍ വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യോമസേനയുടെ നിയമങ്ങളും ഉത്തരവുകളും മറികടന്ന് ചില സാങ്കേതിക-വൈദ്യുത ഉപകരണങ്ങള്‍ ഉദ്യോഗസ്ഥന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും ഇതിന തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണു റിപ്പോര്‍ട്ട്.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍സുഹൃത്തിന് സമൂഹമാധ്യമമായ വാട്‌സ്ആപ്പിലൂടെ സുരക്ഷയെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി നടക്കാറുള്ള കൗണ്ടര്‍ നിരീക്ഷണത്തിലാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്.

അതേസമയം കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ആര്‍ക്കെങ്കിലും ചോര്‍ത്തി നല്‍കിയോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിച്ച് വരുന്നതെന്നാണ് വിവരം.

shortlink

Post Your Comments


Back to top button