KeralaLatest NewsNews

ഉള്ളിവടയ്ക്കുള്ളിൽ നിന്ന് യുവാവിന് കിട്ടിയത്

കണ്ണൂർകൂട്ടുകാർക്കൊപ്പം ഒരു ചായ കുടിക്കാനായിരുന്നു പ്രവാസികൂടിയായ അനീഷ് ആലക്കോട് ടൗണിലുള്ള ലഘുഭക്ഷണശാലയില്‍ കയറിയത്. ചായക്കൊപ്പം ഒരു ഉള്ളിവട കൂടി കഴിക്കാമെന്ന് അനീഷ് കരുതി. ഉള്ളിവട കഴിക്കുന്നതിനിടെ വടക്കുള്ളിൽ സ്വർണ്ണ നിറത്തിൽ എന്തൊ മിന്നുന്നത് അനീഷിന്റെ ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ കിട്ടിയതാകട്ടെ സ്വർണ്ണമോതിരവും. ഉള്ളിവട വാങ്ങിയപ്പോൾ സ്വർണ്ണമോതിരം കിട്ടിയതിന്റെ കൗതുകത്തിലായിരുന്നു കണ്ണൂര്‍ ആലക്കോട് സ്വദേശിയായ അനീഷ്.

കടകളിലേയ്ക്ക് ലഘുഭക്ഷണസാധനങ്ങള്‍ തയ്യാറാക്കി നല്‍കുന്ന കേന്ദ്രത്തില്‍ നിന്നാവാം സ്വര്‍ണ്ണമോതിരം ഉള്ളിവടയിൽ പെട്ടതാണെന്നാണ് കരുതുന്നത്. അവകാശി വന്നാല്‍ സ്വര്‍ണ്ണമോതിരം തിരിച്ചുകൊടുക്കാമെന്ന് അനീഷ് പറഞ്ഞു.

shortlink

Post Your Comments


Back to top button