
ബിക്കിനിയില്‍ ലോകത്തിലെ ഹോട്ടെസ്റ്റ് സ്ത്രാീയായി തെരഞ്ഞെടുത്തിരിക്കുന്നത് ഒരു 19കാരിയെയാണ്. റഷ്യന്‍ മോഡലായ ദാരിയ ഖോഖ്‌ലോവയാണ് മിസ് ബിക്കിനി വേള്‍ഡിന് അര്‍ഹയായിരിക്കുന്നത്. മിസ് ടൂറിസം വേള്‍ഡ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് മിസ് ബിക്കിനിയിലെ ലോക സുന്ദരിയെ തിരഞ്ഞെടുത്തത്.
ആദ്യമായാണ് ദാരിയ രാജ്യാന്തര സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. 2016ല്‍ റഷ്യന്‍ യംഗ് ബ്യൂട്ടി കിരീടം ദാരിയയെ തേടിയെത്തിയിരുന്നു. സോഷ്യല്‍ മീഡിയകളിലും മിന്നുന്നതാരമാണ് ദാരിയ. നിരവധി ആരാധകരാണ് ഇപ്പോള്‍ താരത്തെ പിന്തുടരുന്നത്.
നാല് ദിവസം കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നാല് ദിവസത്തിനുള്ളില്‍ ഒരു രാജ്യാന്തര മത്സരത്തിന് പോകുന്നെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ദാരിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
(Picture Courtesy: Indonesian Pageants)
Post Your Comments