Latest NewsIndiaNews

ന്യായാധിപന്മാര്‍ക്ക് 200 ശതമാനം ശമ്പളവര്‍ദ്ധന

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം. ശമ്പളത്തില്‍ 200 ശതമാനം വര്‍ധനവ് വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ നിലവിൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 2.80 ലക്ഷം രൂപ ഇനി മുതൽ ലഭിക്കും. കൂടാതെ ഔദ്യോഗിക വസതി, കാര്‍, ഓഫീസ് ജീവനക്കാര്‍, മറ്റ് അലവന്‍സുകള്‍ എന്നിവയും ചീഫ് ജസ്റ്റിസിന് ലഭിക്കും.

Read Also: ശമ്പളമില്ലാതെ മാസങ്ങളോളം ദുരിതത്തിലായ ഗുജറാത്തി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ഗസറ്റ് വിജ്ഞാപന പ്രകാരം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ശമ്ബളം 2.25 ലക്ഷമാക്കി. നിലവില്‍ ഇത് 80,000 രൂപയാണ്. പുതുക്കിയ ശമ്പളം 2016 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തിൽ വരും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശയെ തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button