Latest NewsNewsInternationalVideos

ബാത്ത് റൂമില്‍ കയറിയ എലിയുടെ പൈപ്പിന്‍ ചുവട്ടിലെ കുളി വൈറൽ ആകുന്നു- (വീഡിയോ)

ബാത്ത് റൂമിൽ കയറി നന്നായി മേൽ തേച്ചു കുളിച്ച എലിയുടെ വീഡിയോ കണ്ട് മൂക്കത്ത് വിരൽ വെക്കുകയാണ് എല്ലാവരും. ബാത്ത്റൂമിലെ സിങ്കിലിറങ്ങിനിന്ന് സോപ്പുപയോഗിച്ച്‌ ശരീരമൊക്കെ കഴുകി വൃത്തിയാക്കുന്നത് ഒരു എലിയാണ്. രണ്ടുകാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയാണ് ആശാന്റെയും നീരാട്ട്. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും കക്ഷവുമൊക്കെ സോപ്പുപയോഗിച്ച്‌ കഴുകുന്നത് ദൃശ്യത്തില്‍ നല്ലവണ്ണം വ്യക്തമാണ്.

ഡിജെയായ ഹോസെ കൊറയയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് കരുതുന്നു. പെറുവിലെ അങ്കാഷിലെ ഹുറാസ് നഗരത്തിലെ വീട്ടില്‍നിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. താന്‍ കുളിക്കാനായി കയറിയപ്പോഴാണ് കുളിമുറിയ്ല്‍ അത്ഭുതപ്പെടുത്തുന്ന ഈ ദൃശ്യം കണ്ടതെന്നാണ് ഹോസെ പറയുന്നത്. മനുഷ്യര്‍ കുളിക്കുന്നതുപോലെ തന്നെയായിരുന്നു എലിയുടെ കുളിയെന്ന് അദ്ദേഹം പറയുന്നു. 30 സെക്കന്‍ഡോളം കുളി നീണ്ടുനിന്നു.

വൃത്തിയായെന്ന് ഉറപ്പുവരുന്നതുവരെ ഏലി കുളിച്ചു. കുളി കഴിഞ്ഞ് സ്വസ്ഥമായി തിരിച്ചുപോകുന്നതുവരെ താന്‍ കാത്തുനിന്നുവെന്നും കൊറയ പറയുന്നു. ചിലര്‍ക്ക് ഇത് യഥാര്‍ഥ എലി തന്നെയാണോ എന്ന കാര്യത്തില്‍ ഇനിയും വിശ്വാസം വന്നിട്ടില്ല. വീഡിയോ കാണാം:

shortlink

Post Your Comments


Back to top button