Latest NewsIndiaNews

വിദ്യാർത്ഥി പ്രക്ഷോഭം തടയാനെത്തിയ ഡി എസ് പി വെടിയേറ്റു മരിച്ചു

ന്യൂഡൽഹി : പഞ്ചാബിൽ ഡിഎസ്പി വെടിയേറ്റു മരിച്ചു. ഫരീദ് കോട്ട് ഡിഎസ്പി ബൽജീന്ദർ സിംഗ് സന്ധുവാണ് വെടിയേറ്റു മരിച്ചത് ജെയ്തുവിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടുന്നതിനിടയിലായിരുന്നു സംഭവം. ക്യാമ്പസിലെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മറ്റ് വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയത് . ഇത് തടയാനെത്തിയതായിരുന്നു സന്ധു .

പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കടുത്തെത്തിയ സന്ധു അവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഗൺമാനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളെ പൊലീസ് ഓഫീസർ ശാന്തരാക്കുവാൻ ശ്രമിക്കുന്നതും പെട്ടെന്ന് വെടിയൊച്ച കേൾക്കുന്നതും ഇത് സംബന്ധിച്ച് പുറത്തിറങ്ങിയ വീഡിയോയിൽ വ്യക്തമാണ് . തുടർന്ന് സന്ധു വെടിയേറ്റ് വീഴുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

അതേ സമയം സന്ധുവിന്റെ സ്വന്തം സർവീസ് റിവോൾവറിൽ നിന്നാണ് വെടിപൊട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. ധര്‍ണ നടത്തുകയായിരുന്ന വിദ്യാര്‍ഥികളെ തടയാന്‍ വന്ന പോലീസ് സംഘത്തിനെ നയിച്ചത് ഡി.വൈ.എസ്.പി. ബല്‍ജീന്ദര്‍ സിങ് സന്ധുവായിരുന്നു. ചില വിദ്യാര്‍ഥികള്‍ ഈ ഉദ്യോഗസ്ഥന്റെ ജോലിയോടുള്ള കൂറിനെ ചോദ്യം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് ഉന്നത അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു..

shortlink

Post Your Comments


Back to top button