Latest NewsAutomobilePhoto Story

200സിസി ശ്രേണി കീഴടക്കാൻ പുതിയ കരുത്തനായ പോരാളിയെ പുറത്തിറക്കി ഹീറോ മോട്ടോർകോർപ്

200സിസി ശ്രേണി കീഴടക്കാൻ ഒരു കരുത്തനായ പോരാളിയെ പുറത്തിറക്കി ഹീറോ മോട്ടോർകോർപ്. 2016 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച എക്‌സ്ട്രീം 200S എന്ന മോട്ടോര്‍സൈക്കിളിന്റെ ക്‌സ്ട്രീം 200R എന്ന പ്രൊഡക്ഷന്‍ പതിപ്പാണ് രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കമ്പനി വിപണിയിൽ എത്തിച്ചത്. കമ്മ്യൂട്ടര്‍ ബൈക്ക് നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ നിന്നും മുക്തി നേടാനുള്ള ശ്രമമാണ് പ്രീമിയം വിഭാഗത്തിലെ എക്‌സ്ട്രീം 200Rലൂടെ ഹീറോ ശ്രമിക്കുക.

എൻജിൻ ; ഏറ്റവും പുതിയ 200 സിസി എയര്‍-കൂള്‍ഡ് എഞ്ചിൻ 8,500 ആർപിഎമ്മില്‍ 18.1 bhp കരുത്തും 6,000 ആർപിഎമ്മില്‍ 17.2 എൻഎം ടോർക്കും നൽകി എക്‌സ്ട്രീം 200Rനെ നിരത്തിൽ കരുത്തനാക്കുന്നു. എഞ്ചിൻ വൈബ്രേഷന്‍ കുറയ്ക്കുന്നതിന് വേണ്ടി ഉൾപ്പെടുത്തിയ ബാലന്‍സര്‍ ഷാഫ്റ്റ് പ്രധാന പ്രത്യേകത. 5 സ്പീഡ് ഗിയര്‍ബോക്‌സ് ആണ് കമ്പനി നൽകിയിരിക്കുന്നത്. ഇത്രയും കരുത്തുറ്റ എൻജിനിൽ 6 സ്പീഡ് ഗിയര്‍ബോക്‌സ് ഉൾപ്പെടുത്താമായിരുന്നു. വേള്‍ഡ് മോട്ടോര്‍സൈക്കിള്‍ ടെസ്റ്റ് സൈക്കിളില്‍ കാഴ്ച്ച പ്രകടനത്തിൽ 39.9 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 200Rനു ലഭിക്കുക

ഫ്രെയിം ആൻഡ് സസ്‌പെൻഷൻ ; ഡയമണ്ട് ഫ്രെയിം ചാസിയിലാണ് ഹീറോ എക്‌സ്ട്രീം 200R ഒരുങ്ങി എത്തുക. മുന്നിൽ 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നിൽ മോണോ-ഷോക്ക് റിയര്‍ യൂണിറ്റും ആണ് ഹീറോ നൽകിയിരിക്കുന്നത്

സുരക്ഷ
; മുന്നിൽ സിംഗിള്‍ 276 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 220 mm ഡിസ്‌ക് ബ്രേക്കുമാണ് എക്‌സ്ട്രീം 200Rനെ നിരത്തിൽ പിടിച്ച് നിർത്താൻ സഹായിക്കുക. കൂടാതെ ഓപ്ഷനലായി സിംഗിള്‍-ചാനല്‍ എബിഎസും ലഭിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ഇടംപിടിക്കുക

രൂപകൽപ്പന ; രണ്ട് വര്‍ഷം മുമ്പ് കണ്ട എക്‌സ്ട്രീം 200Sന്റെ ഡിസൈൻ കൺസെപ്റ്റ് തന്നെയാണ് പുതിയ എക്‌സ്ട്രീം 200Rലും പ്രകടമാകുന്നത്. മൂര്‍ച്ചയേറിയ രണ്ട് എല്‍ഇഡി ലൈറ്റുകള്‍ക്ക് കീഴെയുള്ള വലിയ ഹെഡ്‌ലാമ്പാണ് പ്രധാന പ്രത്യേകത. അനലോഗ് റെവ് കൗണ്ടറോടെയുള്ള ഡിജിറ്റൽ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് നൽകിയിരിക്കുന്നത്. റൈഡറിന് ആവശ്യമായ വിവരങ്ങള്‍ ഈ ഡിജിറ്റല്‍ സ്‌ക്രീനിൽ ലഭ്യമാകും. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്കിന് കുറുകെയുള്ള ഡ്യൂവല്‍ ടോണ്‍ എക്‌സ്ട്രീം ഗ്രാഫിക്‌സ് എക്‌സ്ട്രീം 200R നെ കൂടുതൽ സുന്ദരനാക്കുന്നു. വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.

Read alsoഹീറോമോട്ടോർകോർപ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നു കോടതി ഉത്തരവ് ; കാരണം ഇതാണ്

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button