Latest NewsIndiaNews

യുവതിയെ കൊന്ന് കഷ്ണമാക്കി ചാക്കുകളിലാക്കി; മുനിസിപ്പാലിറ്റ് ജീവനക്കാര്‍ ഞെട്ടി

ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ഒരു ചാക്കില്‍ നിന്നും അടുത്ത ചാക്കില്‍ നിന്നും തലയും ഉടലുമാണ് കണ്ടെത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ഇന്ന് രാവിലെ ചാക്കില്‍ കെട്ടിയ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡിലെ കൊണ്ടാപൂരിലാണ് സംഭവം. മാലിന്യം ശേഖരിക്കാന്‍ വന്ന മുനിസിപ്പാലിറ്റി ജീവനക്കാര്‍ ചാക്കിനുള്ളില്‍ നിന്നും രക്തം വരുന്നത് കണ്ട് പരിശോധിക്കുകയായിരുന്നു. ഇറച്ചി മാലിന്യം ആണെന്നാണ് ജീവനക്കാര്‍ കരുതിയത്. എന്നാല്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് മനസിലായത്. ഇവര്‍ ഉടന്‍തന്നെ വിവരം സൂപ്പര്‍വൈസറെ അറിയിക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

എട്ട് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രമുഖ ഐടി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍ ചാക്ക് കണ്ടെങ്കിലും ഇറച്ചി മാലിന്യമാണെന്ന് കരുതി ശ്രദ്ധിച്ചില്ല. അതേസമയം കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

shortlink

Post Your Comments


Back to top button