Automobile

വിപണി കീഴടക്കാനൊരുങ്ങി മാരുതിയുടെ ഇലക്ട്രിക് എസ്.യു.വി ഇ-സര്‍വൈവര്‍ ഇന്ത്യയിലേക്ക്

തൊണ്ണൂറുകളില്‍ നിരത്തുകള്‍ കീഴടക്കിയ മാരുതിയുടെ X90,ജിംനി, വിറ്റാര എന്നീ മോഡലുകളുടെ രൂപ സാദൃശ്യവുമായി ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറായി മാരുതി ഇലക്ട്രിക് എസ്.യു.വി ഇ-സര്‍വൈവര്‍. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മസ്‌കുലര്‍ രൂപവും അതോടൊപ്പം വലിയ ടയറുകളും എസ്.യു.വി ഇ-സര്‍വൈവറിന്റെ പ്രത്യേകതകളാണ്. നിരത്തിലെ ദൃശ്യങ്ങള്‍ റിയര്‍വ്യൂമിററിന് പകരം ഡ്രൈവറിലേക്ക് എത്തിക്കുന്ന ക്യാമറകളാണ് കാറിന്റെ മറ്റൊരു ആകര്‍ഷണം. രണ്ട് സീറ്റുകള്‍ മാത്രമുള്ള ഈ കാറിന്റെ മുകള്‍ഭാഗം തുറന്നിരിക്കുന്ന വിധത്തിലാണുള്ളത്.

മാരുതി രാജ്യത്തെത്തിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ എന്ന പ്രത്യേകതയും ഇ-സര്‍വൈവറിനുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കരുത്തുറ്റ ഇ-സര്‍വൈവര്‍ അരങ്ങേറ്റം കുറിച്ചത്. ഓഫ് റോഡര്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ഞെട്ടിക്കുന്ന രൂപമാണ് ഇ-സര്‍വൈവറിന്റെ പ്രത്യേകത. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലാണ് കോണ്‍സപ്റ്റ് മോഡല്‍ നിര്‍മിച്ചത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാലം മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ചത്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കുകയുള്ളു.

തൊണ്ണൂറുകളില്‍ സുസുക്കിയുടെ താര രാജാക്കന്‍മാരായിരുന്ന  X90, ജിംനി, വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന. രൂപത്തില്‍ ആളൊരു കുഞ്ഞന്‍ കാറാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക് വ്യത്യസ്തമായ അകത്തളം എന്നിവ ഇ-സര്‍വൈവറിനെ വ്യത്യസ്തനാക്കും. രണ്ടു പേര്‍ക്ക് മാത്രമേ ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കു. ഭാരം വളരെ കുറഞ്ഞ മോഡലാണ് ഇ-സര്‍വൈവര്‍, ഇതുവഴി പെര്‍ഫോമെന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കും.

റിയര്‍വ്യൂ മിററിന് പകരം ക്യാമറകള്‍ നിരത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രൈവറുടെ മുന്നിലെത്തിക്കും. നാലു വീലിലേക്കും ഒരുപോലെ ഊര്‍ജമെത്തിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. വരാനിരിക്കുന്ന പുതുതലമുറ ജിംനിക്ക് സമാനമായി ലാഡര്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020-ല്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ഇ-സര്‍വൈവര്‍ പ്രൊഡക്ഷന്‍ സ്പെക്കിന്റെ നിര്‍മാണം ആരംഭിക്കുക. അതിനാല്‍ ബിഎംഡബ്യു വിഷന്‍ 100 കോണ്‍സെപ്റ്റിന് സമാനമായി സമാനമായി സുസുക്കിയുടെ നൂറാം വാര്‍ഷിക സ്പെഷ്യല്‍ പതിപ്പായി ഇ-സര്‍വൈര്‍ പുറത്തിറക്കിയേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button