കാസർഗോഡ് ; കുളത്തില്‍ വീണ വൃദ്ധനെ രക്ഷപ്പെടുത്തിയ വീട്ടമ ഏവര്‍ക്കും മാതൃകയാവുന്നു. പാണൂര്‍ പുളിക്കാല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ശാന്തിനിയാണ് ബെള്ളിപ്പാടിലെ മൊയ്തീനെ കുളത്തില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ശാന്തിനി അടക്കമുള്ളവരുടെ വീട്ടില്‍നിന്ന് അടയ്ക്കയും കുരുമുളകും ശേഖരിക്കാന്‍ എത്തിയ മൊയ്തീന് പണി കഴിഞ്ഞ് മുഖം കഴുകാന്‍ പോയപ്പോൾ കുളത്തിൽ വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടി എത്തിയ ശാന്തിനി കുളത്തിൽ വീണ മൊയ്തീനെ ആദ്യം പിടിച്ച് കയറ്റാന്‍ ആലോചിച്ചെങ്കിലും കൈയെത്തിയില്ല. തുടര്‍ന്ന് തൊട്ടടുത്തുകണ്ട ഓലമടല് എടുത്ത് നീട്ടി. മൊയ്തീന് അതില്‍ പിടിച്ചതോടെ വലിച്ച് കരയോടടുപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments