![](/wp-content/uploads/2018/01/nithyananda.png)
ചെന്നൈ: വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാനാണ് ജസ്റ്റിസ് ആര്‍. മഹാദേവന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. നിത്യാനന്ദയില്‍നിന്ന് മധുരമഠം സംരക്ഷിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മധുര സ്വദേശി എം. ജഗദല്‍പ്രതാപന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇതുസംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിത്യാനന്ദ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നത്. യഥാര്‍ഥവിവരം നല്‍കണമെന്ന കോടതിയുടെ നിരന്തരമായ മുന്നറിയിപ്പ് നിത്യാനന്ദ വകവെച്ചില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.ഇതേത്തുടര്‍ന്ന് കോടതി സ്വമേധയാ ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കുകയായിരുന്നു.
Post Your Comments