Latest NewsKeralaNews

പാറ്റൂര്‍ കേസ്; കോടതി അലക്ഷ്യത്തിന് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നല്‍കിയത് കോടതി അലക്ഷ്യമായി പരിഗണിക്കുന്നെന്ന് കോടതി പറഞ്ഞു. പാറ്റൂര്‍ ഭൂമി ഇടപാട് സംബന്ധിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂശണ്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ഒരു സുപ്രഭാതത്തില്‍ എന്ത് ചേതോവികാരത്തിന്റെ പുറത്താണ് കേസെടുത്തതെന്നും കോടതി ചോദിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോഴും ജേക്കബ് തോമസിനെ കോടതി വിമര്‍ശിച്ചിരുന്നു. കേസെടുത്ത സാഹചര്യം എന്താണെന്നും രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

മാത്രമല്ല കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ച് കോടതിയില്‍ സത്യവാംഗ്മൂലം നല്‍കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ് ഇതിന് തയ്യാറായില്ല. പാറ്റൂര്‍ കേസ് കോടതിയുടെ പരിഗണനയിരിക്കുമ്പോള്‍ തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജേക്കബ് തോമസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button