Latest NewsNewsIndia

പോലീസ് നാല് മണിക്കൂര്‍ ചോദ്യം ചെയ്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: നാല് മണിക്കൂര്‍ തുടര്‍ച്ചയായി പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ബാവേഷ് റാത്തോട്(25) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഉദ്ദാനയിലെ മൊറാര്‍ജി വസന്തിലുള്ള ഒരു മദ്യ വില്‍പ്പനശാലയിലാണ് ബാവേഷ് ജോലി ചെയ്തിരുന്നത്. ഷോപ്പിന്റെ ഉടമ റസാഖ് ഷെയ്ഖ് ഉള്‍പ്പെട്ട് കേസിലാണ് യുവാവിനെയും ചോദ്യം ചെയ്തത്.

ഞായാറാഴ് ഒരു വിവാഹ ചടങ്ങില്‍ തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ റസാഖും സംഘവും ചെറുപ്പക്കാരെ മര്‍ദ്ദിക്കുകയും 20ഓളം ബൈക്കുകള്‍ നശിപ്പിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോള്‍ ഇവര്‍ സ്ഥലം വിട്ടിരുന്നു. ഈ സംഭവത്തിലാണ് ബാവേഷിനെ ചോദ്യം ചെയ്തത്.

നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബാവേഷിനെ വിട്ടയച്ചെങ്കിലും വീട് വിട്ട് പുറത്ത് പോകരുതെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button