ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയ ഇടംപിടിച്ചു. സെമിയില്‍ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയയുടെ ഫൈനല്‍ പ്രവേശനം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 37.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
80 റണ്‍സ് നേടിയ ഇക്രം അലി ഖില്‍ മാത്രമാണ് ഏഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്. ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്. ഓസ്‌ട്രേലിയയ്ക്കായി മെര്‍ലൊ നാല് വിക്കറ്റ് നേടി. ഇവാന്‍സ് രണ്ടും ഹാഡ്‌ലി, എഡ്വേഡ്‌സ്, സതര്‍ലാണ്ട്, പോപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി എഡ്വേര്‍ഡ് 72 റണ്‍സ് നേടി. ബ്രയന്ത് നാലും സങ്ക 26, മെര്‍ലൊ 17, ഉപാല്‍ 32, മക്‌സ്വീനി 22 റണ്‍സും നേടി.
നാളെ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സെമിയിലെ വിജയിയെ ഫൈനലില്‍ ഓസ്‌ട്രേലിയ നേരിടും.
Post Your Comments