Latest NewsNewsGulf

ഇന്ത്യക്കാരെ കൈവിടാതെ ഭാഗ്യദേവത: ദുബായില്‍ ഇത്തവണ കോടീശ്വരിയായത് പ്രവാസി അധ്യാപിക

ദുബായ്•ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് 19 വര്‍ഷമായി ദുബായില്‍ അധ്യാപന ജോലി നോക്കുന്ന അമൃത ജോഷി എന്ന പ്രവാസി അധ്യാപികയെ. കൊമേഴ്സ്യല്‍ ബാങ്ക് ഇന്റര്‍നാഷലിന്റെ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം (ഏകദേശം 1.7 കോടി ഇന്ത്യന്‍ രൂപ) ആണ് അമൃത ജോഷി വിജയിച്ചത്.

നറുക്കെടുപ്പില്‍ വിജയിച്ചതിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് അമൃത പ്രതികരിച്ചു. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒന്ന്‍ കൂടി തിരികെ വിളിച്ച് ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഭര്‍ത്താവിനോട് പറയുക പോലും ചെയ്യും. മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കാന്‍ ഈ സമ്മാനത്തുക സഹായിക്കുമെന്നും അമൃത പറഞ്ഞു.

ഡിസംബറിലെ പ്രതിമാസ സമ്മാനമായ ഒരു ലക്ഷം ദിര്‍ഹത്തിന് അലൂമിനിയം ഫാക്ടറി തൊഴിലാളിയായ ബംഗ്ലാദേശുകാരന്‍ ജാഹിരള്‍ ഇസ്ലാം കബീര്‍ അര്‍ഹനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button