സൗദി: പ്രിൻസ് അൽവാലീദ് ജയിൽ മോചിതനായതിൽ സന്തോഷമറിയിച്ച് മകൾ. ഞാറാഴ്ചയായിരുന്നു പ്രിൻസ് അൽവാലീദിന്റെ ചിത്രം മകൾ ട്വീറ്റ് ചെയ്തത്. പ്രിൻസ് അൽവാലീദ് ജയിൽ മോചിതനായ ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള ആദ്യ പ്രതികരണമാണിത്.
താടി വളർത്തിയ അച്ഛന്റെ ചിത്രത്തോടൊപ്പം മകൾ റീം ബിന്റ് അൽവീദ് ഇങ്ങനെ കുറിച്ചു, ‘നിങ്ങൾ ലോകത്തെ പ്രകാശിപ്പിച്ചു, നിങ്ങളാണ് എന്റെ ലോകം’. സൗദി അറേബ്യയുടെ വാറൻ ബഫറ്റിനെന്ന് വിശേഷിപ്പിക്കുന്ന പ്രിൻസ് അൽവാലീദ് അറസ്റ്റിലായ 350 പേരിൽ ഏറ്റവും പ്രമുഖനായിരുന്നു. അറസ്റ്റിലായവരിൽ ബിസിനസുകാർ, മന്ത്രിമാർ അങ്ങനെ നിരവധി പ്രമുഖർ ഉൾപ്പെട്ടിരുന്നു.
ഇന്ന് രാവിലെ അറ്റോണി ജനറൽ പ്രിൻസ് അൽവാലീദുമായുള്ള ഒത്തുതീർപ്പ് അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും ധനികരായവരിൽ ഒരാളാണ് പ്രിൻസ് അൽവാലീദ്. ഇദ്ദേഹത്തിന്റെ ആസ്തി 18.7 ബില്ല്യൺ ഡോളറോളമാണ്.
Post Your Comments