മസ്‌ക്കത്ത്: പ്രവാസികളെ വലയ്ക്കുന്ന കടുത്ത തീരുമാനങ്ങളുമായി ഒമാന്‍ ഭരണകൂടം. ഇനി മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിദേശ തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നിലവില്‍ 10 വര്‍ഷത്തെ കാലാവധിയുള്ളവര്‍ അതിന് ശേഷം പുതുക്കിയാല്‍ മതിയാകും.
ഒമാനിലെ സ്വകാര്യ മേഖലയിലെ 87 വിഭാഗങ്ങളില്‍ തൊഴിലാളികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഐ.ടി, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് എച്ച്.ആര്‍, ഇന്‍ഷുറന്‍സ്, ഇന്‍ഫര്‍മേഷന്‍/മീഡിയ, മെഡിക്കല്‍, എയര്‍പോര്‍ട്ട്, എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളില്‍ ആറു മാസത്തേക്ക് പുതിയ വിസ ലഭിക്കില്ല.
അതേസമയം നിലവില്‍ ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ മുഴുവന്‍ സമയ ജോലിക്കാരായി ഉള്ള സ്ഥാപനങ്ങള്‍ മാത്രമാകും വിലക്കിന്റ പരിധിയില്‍നിന്ന് ഒഴിവാകുക.
Post Your Comments