Latest NewsNewsIndia

എം ആര്‍ ഐ റൂമിലെ സുരക്ഷാ വീഴ്ച- ഒരാളുടെ ജീവനെടുത്തത് രണ്ടുമിനിട്ടിൽ

മുംബൈ: എം ആര്‍ ഐ മെഷീന്റെ കടുത്ത കാന്തിക ശക്തി വലിച്ചെടുത്ത യുവാവിന് ദാരുണാന്ത്യം. 32കാരനായ രാജേഷിനാണ് മുംബൈ നായർ ആശുപത്രിയിൽ വെച്ച് ഈ അപകടം ഉണ്ടായത്. വൃദ്ധനായ രോഗിക്ക് ഓക്സിജന്‍ സിലിണ്ടറുമായി വാര്‍ഡ് ബോയിയെ സഹായിക്കാനെത്തിയതായിരുന്നു രാജേഷ്. എം ആര്‍ ഐ റൂമില്‍ ലോഹങ്ങള്‍ അനുവദനീയമല്ല. ഓക്സിജന്‍ സിലിണ്ടറുമായി അകത്തുകടന്നതോടെ രാജേഷിനെ മെഷീനിലെ കാന്തശക്തി വലിച്ചെടുക്കുകയായിരുന്നു.

ഉടനെ തന്നെ മരണവും സംഭവിച്ചു. കടുത്ത സുരക്ഷ വീഴ്ചയാണ് എം ആര്‍ ഐ റൂമില്‍ ഉണ്ടായത്. ആരും തന്നെ ഓക്സിജന്‍ സിലിണ്ടറുമായി അകത്തുകടക്കരുതെന്ന് രാജേഷിന് മുന്നറിയിപ്പ് നല്‍കിയില്ല. എം ആര്‍ ഐ മെഷീന്‍ ഓണ്‍ അല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ അപകടം നടക്കുമ്പോള്‍ മെഷീന്‍ ഓണ്‍ ആയിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

ഓക്സിജന്‍ സിലിണ്ടര്‍ നല്‍കി രാജേഷിനെ എം ആര്‍ ഐ റൂമിലേയ്ക്കയച്ച വാര്‍ഡ് ബോയിയെ സസ്പെന്‍ഡ് ചെയ്തു. ഇതേ ആശുപത്രിയില്‍ അഡ്മിറ്റായ മാതാവിനെ കാണാനാണ് രാജേഷ് ആശുപത്രിയില്‍ എത്തിയത്. രാജേഷിന്റെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവീസ് 5 ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button