KeralaLatest NewsNews

വിവാഹാഭ്യർത്ഥന നിരസിച്ചു- യുവതിയുടെ വീടിനു മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട : നിരന്തരമായി വിവാഹാഭ്യർത്ഥന നടത്തിയിട്ടും സമ്മതിക്കാതിരുന്ന പെൺകുട്ടിയുടെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മെക്കൊഴൂര്‍ സ്വദേശി അജിത് കുമാറിനെയാണ് (29) ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന്റെ മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അജിത് എത്തിയതെന്ന് കരുതുന്ന കാര്‍ വീടിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

പെൺകുട്ടിയെ നിരന്തരം വിവാഹാഭ്യര്ഥനയുമായി യുവാവ് ശല്യം ചെയ്തിരുന്നതായും ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്ന കാരണം വീട്ടുകാര്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നതായുമാണ് റിപ്പോർട്ട്. വിവാഹത്തിന് എതിർപ്പുണ്ടായതാവാം യുവാവിന്റെ ആത്മഹത്യക്ക് കാരണം എന്നാണു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button