കൊച്ചി: ചലചിത്രതാരം ജയസൂര്യ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് നന്ദി പറഞ്ഞ് രംഗത്ത്. യഥാര്‍ത്ഥത്തില്‍ താരങ്ങൾ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പോട്ട് വരുന്നവരാണെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല അയാളെ സഹായിക്കാന്‍ ആരും മുമ്പോട്ട് വരാതിരുന്ന സാഹചര്യം ഏറെ വേദനിപ്പിക്കുന്നതാണെന്നും ജയസൂര്യ പറഞ്ഞു. താരം ആ ചേച്ചിക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് പറഞ്ഞ് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയത് ഫെയ്സ്ബുക്കിലൂടെയാണ്.
read also: പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ജയസൂര്യ
കാണാത്ത ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ കണ്മുന്നില് കാണുന്നവനെയാണ് നാം സ്നേഹിക്കേണ്ടതെന്നും താരം പറഞ്ഞു. മനുഷ്യന് സാമാന്യമര്യാദ കാണിക്കാതെ പോകുന്നതില്‍ വിഷമം ഉണ്ടെന്നും ഞങ്ങള്‍ പുരുഷസമൂഹം കണ്ടിട്ടില്ലാത്ത ആ ചേച്ചിക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments