Latest NewsNewsIndia

ഭര്‍ത്താവിന് ആണ്‍മക്കള്‍ വേണം, ഭാര്യ പ്രസവിച്ചത് 17 തവണ, എല്ലാം പെണ്‍കുഞ്ഞ്

അഹമ്മദാബാദ്: ഒരു ആണ്‍കുട്ടിക്കായുള്ള ആഗ്രഹത്താല്‍ 17 പെണ്‍മക്കള്‍ കൊണ്ട് രാംസിംഗിന്റെ വീട് നിറഞ്ഞിരിക്കുകയാണ്. ആണ്‍ കുട്ടിക്കായി 17 പ്രാവശ്യം രാംസിംഗിന്റെ ഭാര്യ കനു പ്രസവിച്ചു. എന്നാല്‍ ഈ 17 പ്രവശ്യവും ജനിച്ചത് പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ കനുവിന്റെ കഥ കേട്ടാല്‍ ആര്‍ക്കും വിഷമം തോന്നും. ഗുജറാത്തിലെ ഉള്‍ഗ്രാമമായ ദഹോഡിലാണ് ഇവരുടെ താമസം.

Setelah Melahirkan 14 Putri, Wanita Ini Akhirnya Peroleh Seorang Putra

ആദ്യ ഏഴ് പ്രസവങ്ങളിലും ആണ്‍മക്കള്‍ ഉണ്ടാകാത്തതിന്റെ പേരില്‍ ഉപേക്ഷിക്കുമെന്ന് രാംസിംഗ് ഭീഷണിപ്പെടുത്തി. അനാധ ആയതിനാല്‍ മറ്റെങ്ങും പോകാനില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ ഭീഷണിക്ക് വഴങ്ങുകയായിരുന്നെന്ന് കനു പറയുന്നു. 15-ാം പ്രസവത്തിന് ശേഷം ആരോഗ്യ നില വഷളായന്നും അവര്‍ പറയുന്നു.

വീട്ടില്‍ പലപ്പോഴും ഭക്ഷണം തികയാറില്ല. ഗര്‍ഭ സമയത്ത് പോലും പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് കനു പറയുന്നു. ഇവരുടെ ഗ്രാമത്തില്‍ ഓരോ കുടുംബത്തിലും ഒമ്പത് കുട്ടികളില്‍ കുറയാതെയുണ്ട്.

shortlink

Post Your Comments


Back to top button