Latest NewsNewsInternational

ലോകാവസാന ക്ലോക്കിലെ സമയം നേരത്തെയാക്കി

വാഷിങ്ടൻ: ലോകാവസാന ഭീഷണിയെപ്പറ്റി ഓർമപ്പെടുത്തുന്ന ക്ലോക്കിന്റെ സമയം 30 സെക്കന്റ് നേരത്തെ തിരിച്ചുവെച്ചു. ദക്ഷിണകൊറിയ അമേരിക്ക യുദ്ധ ഭീഷണിയുടെ ഫലമായാണ് ലോകാവസാന ക്ലോക്ക് തിരിച്ചുവെച്ചത്. ഷിക്കാഗോ ആസ്ഥാനമായുള്ള ബുളറ്റിൽ ഓഫ് അറ്റോമിക് ശാസ്ത്രകാരന്‍ കൂട്ടായ്മയിലെ ശാസ്ത്രജ്ഞരാണ് ഈ ക്ലോക്കിന് പിന്നില്‍.

Read Also: അമേരിക്കയിൽ വീണ്ടും വെടിവെപ്പ് ; നിരവധിപേർക്ക് ദാരുണാന്ത്യം

ഘടികാരസൂചികൾ അർധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയിൽ 1947 ലാണു ലോകാവസാന ഘടികാരം നിലവിൽവന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിർണയിക്കുന്നത് ബുളറ്റിൽ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സിലെ പ്രത്യേക സമിതിയാണ്. 1953ൽ യുഎസും സോവിയറ്റ് യൂണിയനും ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങൾ നടത്തിയപ്പോൾ അർധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികൾ ക്രമീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button