Uncategorized

മീനത്തില്‍ താലികെട്ട് സിനിമ മോഡല്‍ ഒരു വിവാഹം, വരന്‍ മുങ്ങിയപ്പോള്‍ കല്യാണം നടന്നതിങ്ങനെ

വിഴിഞ്ഞം: ദിലീപ് നായകനായ മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിന് സമാനമായ ഒരു വിവാഹം നടന്നിരിക്കുകയാണ്. വിഴിഞ്ഞത്താണ് സംഭംവം. സിനിമകഥയെ വെല്ലുന്ന സംഭവങ്ങളാണ് കതിര്‍ മണ്ഡപത്തില്‍ അരങ്ങേറിയത്. ബിജിമോള്‍ എന്ന ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു അനീഷ്. വരന്‍ മുങ്ങിയപ്പോള്‍ ബന്ധുവായ അനീഷ് ബിജിമോളുടെ കഴുത്തില്‍ താലി ചാര്‍ത്തുകയായിരുന്നു.

വധു വിവാഹത്തിനായി മണ്ഡപത്തില്‍ എത്തി ഏറെ നേരമായിട്ടും വരനെ കണ്ടില്ല. മുഹൂര്‍ത്ത സമയം പിന്നിട്ടിട്ടും വരനെ കാണാതായതോടെ ബിജിമോളും ബന്ധുക്കളും പരിഭ്രാന്തരായി. പിന്നീട് തിരക്കിയപ്പോഴാണ് വരന്‍ മുങ്ങിയ കാര്യം വ്യക്തമാകുന്നത്. എന്ത് ചെയ്യണമെന്ന ധര്‍മ്മസങ്കടത്തില്‍ നില്‍ക്കുമ്പോഴാണ് വീട്ടുകാരുടെ കണ്ണില്‍ അനീഷ് പെട്ടത്. കാര്യം അനീഷിനോട് അറിയിച്ചപ്പോള്‍ ചെറിയൊരു അമ്പരപ്പിന് ശേഷം വിവഹത്തിന് സമ്മതിച്ചു.

പിന്നീട് ബിജിമോളും സമ്മതം അറിയച്ചതോടെ ഇരു കുടുംബംഗങ്ങളും കാര്യങ്ങള്‍ പെട്ടെന്ന് മുന്നോട്ട് നീക്കി. ഇരുവരുടെയും സമ്മതത്തോടെ മുഹൂര്‍ത്തം തെറ്റിയെങ്കിലും വിവാഹം നടന്നു.

shortlink

Post Your Comments


Back to top button