വരുന്ന ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമാണ് ഘടകങ്ങളെന്ന് റിപ്പോര്‍ട്ട്. അധികാരത്തില്‍ തുടരുന്ന ബിജെപി സര്‍ക്കാരിന് രാജ്യ സഭാ ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഭരണ തുടര്‍ച്ച ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന രാജ്യ സഭയുട ഉപതെരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. 13 സീറ്റുകളുടെ ഒഴിവുകളാണുള്ളത്. 245 സീറ്റുകളുള്ള പാര്‍ലിമെന്റ് ഉപരിസഭയില്‍ 31 സീറ്റുകളാണ് ഉത്തര്‍പ്രദേശിനുള്ളത്.
ഏപ്രിലോട് കൂടി ഒമ്പത് രാജ്യസഭ സീറ്റുകള്‍ ഉത്തര്‍ പ്രദേശില്‍ ഒഴിവുണ്ടാകും. എസ്പി പാര്‍ട്ടി അംഗങ്ങളായ നരേഷ് അഗര്‍വാള്‍, ജയ ബച്ചന്‍, കിരണ്‍മയ് നന്ദ, ചൗദരി മുന്‍വര്‍ സലിം, അലോക് തിവാര് ബിഎസ്പി അംഗം മുന്‍ഖ്വാദ് അലി, കോണ്‍ഗ്രസ് അംഗം പ്രമോദ് തിവാരി, ബിജെപി അംഗം വിനയ് കതിയാര്‍ എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്.
2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബജെപിയും പോഷക പാര്‍ട്ടികളും ശക്തി ആര്‍ജിച്ചിരുന്നു. രാജ്യ സഭ തെരഞ്ഞെടുപ്പില്‍ ഒരു സിംഹഭാഗവും ഉറപ്പിക്കാന്‍ ബിജെപിക്കായിട്ടുണ്ട്. 403 അംഗങ്ങളുള്ള നിയമസഭയില്‍ 325 സീറ്റാണ് ബിജെപിക്ക് അനുകൂലമായുള്ളത്. ഇതില്‍ സമാജ് വാദി പാര്‍ട്ടിക്ക് 47 എംഎല്‍എ മാരും ബിഎസ്പിക്ക് 19ഉം കോണ്‍ഗ്രസ്സിന് ഏഴും ആര്‍ എല്‍ ഡിക്ക് ഒരു എംഎല്‍എയുമാണുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയം രാജ്യസഭയില്‍ വ്യക്തമായ ആധിപത്യം ബിജെപിക്ക് നേടിത്തരുമെന്ന് ഉത്തര്‍ പ്രദേശ് മന്ത്രി ബ്രിജേഷ് പതക്ക് പറഞ്ഞു. രാജ്യ സഭയിലെയും നിയമ സഭയിലെയും തിരഞ്ഞെടുപ്പുകളില്‍ സിംഹഭാഗം സീറ്റും ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു തവണ യുപിയില്‍ നിന്നും രാജ്യ സഭ പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ എത്തിക്കഴിഞ്ഞാല്‍ ഭൂപിപക്ഷം ഇല്ലാതെ തടസ്സപ്പെട്ടുകിടക്കുന്ന പല ബില്ലുകളും പാസാക്കുവാന്‍ എന്‍ഡിഎ ഗവണ്‍മെന്റിന് സാധിക്കുമെന്ന് അലയ് അപ്നാ ദല്‍ നേതാവ് അരവിന്ദ് ശര്‍മ പറഞ്ഞു.
എതിര്‍ കക്ഷികളുടെ സംഘടിത നീക്കവും ഉണ്ടായേക്കുമെന്ന് വിവരമുണ്ട്. അതേ സമയം മായാവതിയുടെ ബിഎസ്പി പാര്‍ട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. എന്നിരുന്നാലും യുപി നിയമസഭയില്‍ 13 സീറ്റുകളുടെ ഒഴിവാണ് ഉണ്ടാവുക.
Post Your Comments