Latest NewsIndiaNews

പത്മ അവാർഡ് ദാനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ

ഡൽഹി : പത്മ പുരസ്ക്കാരം സ്വന്തമാക്കിയവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.പുരസ്‌ക്കാര നിർണ്ണയത്തിൽ യാതൊരുവിധ ശുപാര്‍ശകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്തിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

നാട്ടു വൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മ പുരസ്കാരം ലഭിച്ചതും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.നാം കണ്ണുതുറന്ന് നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് നോക്കിയാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്ന നിരവധി പേരെ കാണാം. ഒരു വിധത്തിലുള്ള ശുപാര്‍ശകളും കൂടാതെ ഉയരങ്ങളിലെത്തിയവരാണ് അവരെല്ലാം എന്നത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്മ പുരസ്കാരങ്ങള്‍ക്കായി ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പ്രധാമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആര്‍ക്കും ആരെയും പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. പുരസ്കാരത്തിനായുള്ള തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സുതാര്യതയുണ്ട്. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുമല്ലാത്ത സാധാരണക്കാരായ നിരവധി പേര്‍ക്ക് പുരസ്കാരം ലഭിക്കുന്നു. അവരുടെ പ്രശസ്തയല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button